രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങൾ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സ്വശക്തമായ ആഹ്വാനത്തിനിടയിൽ വിവേകം ചിലപ്പോൾ മാറി നില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു. ബീരാന്റെ ഖാതകനായ മായനെ വരിച്ചു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘർഷം ഏറനാടാൻ സാമൂഹികപശ്ചാത്തലത്തിൽ ഉറൂബ് ഉമ്മാച്ചുവിൽ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികളിലേക്കു പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികർമത്തിനു മികച്ച ഉദാഹരണമാണ് ഈ നോവൽ.