സുഗതകുമാരിയുടെ ശ്രദ്‌ധേയമായ കവിതകളുടെ സമാഹാരം.എങ്കിലും ഇന്നും, രാത്രിമഴ, നീയൊരാള്‍ മാത്രം, പൂങ്കൈത, തടാകം, കൂനനുറുമ്പ് എന്നിങ്ങനെ മുപ്പത്തിയെട്ടു കവിതകള്‍.
‘കൈക്കുടന്നയില്‍ കോരിക്കുടിക്കാവുന്ന കാറ്റ് ’ എന്ന വാല്മീകിയുടെ പ്രയോഗവൈചിത്ര്യത്തില്‍ നിന്നു കടംകൊണ്ട്, ‘സ്‌പര്‍ശിച്ചാസ്വദിക്കാവുന്ന കവിത ’ എന്നൊരു സങ്കല്പമുണ്ടാക്കാമെങ്കില്‍ ആ സങ്കല്പത്തോടേറ്റവുമടുക്കുന്ന നവീന മലയാള കവിത സുഗതയുടേതായിരിക്കും: അവതാരികയില്‍ പ്രഫ. എന്‍. കൃഷ്‌ണപിള്ള.