നമ്മുടെ ദൈവങ്ങള്‍ എല്ലാം കണ്ടും കേട്ടും, വെട്ടി നശിപ്പിച്ചാലും ഒടുങ്ങാത്ത കാവുകളില്‍, നീര്‍ വറ്റിയാലും ചുരത്തുന്ന ഉറവകളില്‍, തുരക്കുന്തോറും നികക്കുകയും നിരത്തുന്തോറും പിളരുകയും നിമ്‌നോന്നതങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയില്‍ നില നില്‍ക്കും- ചത്തും കെട്ടും പോകുന്നത് മനുഷ്യജന്മങ്ങളാണ്. കൊടിയ പാപകര്‍മങ്ങളില്‍ എരിഞ്ഞടങ്ങിയ ജന്മങ്ങള്‍..