ആഗോളീകരണത്തിന്റെ ഏകശാസനത്തിൽ ഞെരുക്കപ്പെടുന്ന നാട്ടുതനിമകളും നാട്ടുചരിതങ്ങളും വരവിളിപോലെ ദേശാന്തരീക്ഷത്തിൽ അലയുന്നു. എല്ലാം ഉപഭോഗച്ചരക്കാകുമ്പോൾ വാമൊഴിച്ചരിത്രത്തിന്റെ കേൾവിപ്പെരുമകളിൽനിന്ന് വീണ്ടെടുപ്പുകൾക്കായി ചില കാതോർക്കലുകൾ ഉണ്ടാകുന്നു. ആധുനികജീവിതത്തിന്റെ പ്രതിസന്ധികളും പ്രതിരോധങ്ങളും എഴുതപ്പെടാത്ത ദേശചരിത്രങ്ങളും രേഖപ്പെടുത്തുന്ന നോവൽ. പ്രമേയത്തിലും രൂപഘടനയിലും വ്യത്യസ്‌തത പുലർത്തുന്ന ഈ കൃതി അംബികാസുതൻ മാങ്ങാടിന്റെ ആദ്യനോവലാണ്