ഒരു കേരളീയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്, കുട്ടിക്കാലത്ത് സ്വപ്നങ്ങളില്‍ നിറം കലര്‍ത്തിയ ഒട്ടേറെ മിത്തുകളെ മറക്കാന്‍ വയ്യ. ഒരു പത്തുവയസ്സുകാരന്റെ സ്വപ്നങ്ങളും അറിവുകളും ഇന്നുമെന്റെ മന്‍സ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അവയെ വ്യാഖ്യാനിക്കാനും അവയ്ക്കിടയിലുള്ള അസംഖ്യം വിടവുകള്‍ എന്റേതായ വിധത്തില്‍ പൂരിപ്പിച്ച് പുനഃസൃഷ്ടി നടത്താനും ഞാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഒന്നുമില്ലെങ്കില്‍, സ്വപ്നം കാണനെങ്കിലും നമ്മുക്ക് മറുനാട്ടുകാരന്റെ പിന്‍ബലം ആവശ്യമില്ലല്ലോ.