കുണ്ഡലിനി എന്നാല്‍ നട്ടെല്ലിനുള്ളിലെ സുഷുമ്‌നാനാഡിയിലൂടെ മസ്തിഷ്‌കത്തിലേക്കു കയറിപ്പോകുന്ന മിന്നല്പ്പി ണരുപോലുള്ള ഊര്‍ജ്ജരൂപത്തെ സങ്കല്പിച്ചുണ്ടാക്കിയ ആധ്യാത്മികദര്‍ശനര്ശപനമാണ്. കുണ്ഡലിനീശക്തിയുണര്ര്‍ന്ന് സുഷുമ്‌നയുടെ ഉള്ളിലുള്ള ദ്വാരത്തിലൂടെ കടന്നുപോകാന്‍ ശ്രമിക്കുമ്പോള്‍, ആധാരചക്രങ്ങളില്‍ അതിന്റെ ആഘാതമുണ്ടാവുകയും, മനസ്സിന്റെ ദളങ്ങള്‍ ഓരോന്നായി തുറക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ പലതരത്തിലുള്ള സിദ്ധികളും അദ്ഭുതദര്‍ശനങ്ങളുമുണ്ടാകുന്നു. അത് മസ്തിഷ്‌കത്തിലെത്തുമ്പോള്‍ സാധകന്‍ ശരീരത്തിനോടും മനസ്സിനോടുമുള്ള ബന്ധം വേര്പെതട്ടുപോയെന്നും താന്‍ മുക്തനായിരിക്കുന്നു എന്നുമുള്ള പ്രത്യക്ഷജ്ഞാനമുണ്ടാകുന്നു.- സൗന്ദര്യലഹരി