ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം ഈ വര്‍ഷം 60 വയസ്സ് പൂര്‍ത്തിയാക്കുകയാണ്. ആറു ദശാബ്ദങ്ങള്‍ കൊണ്ട് ഒട്ടനവധി നേട്ടങ്ങളും കുറച്ചൊക്കെ കോട്ടങ്ങളും നമുക്കുണ്ടായിട്ടുണ്ടെങ്കിലും, ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും നമ്മള്‍ മുന്‍പന്തിയിലാണ്. വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ നമുക്കാവുമെന്ന കാര്യത്തിലും സംശയമില്ല. ഒരു തിരഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സമയത്ത് കേരളത്തിന്റെ ഇനിയുള്ള കാലത്തെ വികസനസാധ്യതകളെ വിശകലനം ചെയ്തുകൊണ്ട് ഒരു പുസ്തകം പുറത്തിറങ്ങുകയാണ്. കേരളം 2020.\r\n\r\nവ്യവസായം, വിദ്യാഭ്യാസം, സ്‌കില്‍ ഡവലപ്‌മെന്റ്, ടൂറിസം തുടങ്ങി വ്യത്യസ്തമേഖലകളില്‍ കേരളം എവിടെ എത്തിനില്‍ക്കുന്നുവെന്നും ഇനി എങ്ങോട്ട്, ഏതൊക്കെ രീതിയിലാകണം വികസനമെന്നും ചൂണ്ടിക്കാട്ടുന്ന പുസ്തകമാണ് കേരളം 2020. അതാത് രംഗത്തെ പ്രഗത്ഭമതികളാണ് ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത്. സമകാലിക കേരളത്തിന്റെ വികസനരേഖയാവും വിധമാണ് പുസ്തകം അണിഞ്ഞൊരുങ്ങുന്നത്.