ഹിന്ദുധർമ്മത്തിന്റെ ഗൂഢമർമ്മം ഗ്രഹിക്കുവാനുള്ള ഗോറായുടെ വ്യഗ്രതയും സുചരിതയോടുള്ള സത്യസന്ധമായ പ്രണയവും , നവോത്ഥാനഭാരതത്തിന്റെ പശ്ചാത്തലത്തിൽ ടാഗോർ അതിമനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു . ദേശഭക്തിയുടെ ഗംഭീരമായ മാധുര്യം നുകരണമെങ്കിൽ മനുഷ്യനെ മതങ്ങൾക്കതീതമായി കാണണം എന്ന സത്യം തിരിച്ചറിയുവാൻ ഗോറാക്ക് ലഭിക്കുന്ന ധന്യമുഹൂർത്തങ്ങളാണ് ഈ നോവലിനെ അത്യുൽകൃഷ്ടകൃതികളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയർത്തുന്നത് .