മനുഷ്യന്റെ അന്ധമായ ഇടപെടൽമൂലം ഉണ്ടാകുന്ന പാരിസ്‌ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥ കൂടി. കാസർകോട്ടെ എൻമകജെ എന്ന ഗ്രാമം എൻഡോസൾഫാൻ വിഷത്തിന് ഇരയാകുന്ന കഥ പറയുകയാണ് അംബികാസുതൻ മാങ്ങാട് ഈ നോവലിലൂടെ.നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതി-ജനകീയാരോഗ്യ-രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷം നിര്‍ത്തിയെങ്കിലും ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതിക ജാഗ്രതയ്ക്കു വേണ്ടിയുള്ള ഒരു നിലവിളിയാണ് ഈ കൃതി.