ചൂതു കളിക്കുന്നവരറിയുന്നില്ല. തങ്ങള്‍ വിധിയോടാണ് കളിക്കുന്നതെന്ന്. ഹസ്തിനപുരത്തിന്റെ സിംഹാസനത്തിനായി പാണ്ഡവര്‍ സ്വയം പണയം വെച്ചു ചൂതു കളിച്ചു. കൗരവകുമാരനായ സുയോധനന്‍ കൃഷ്ണനെ വെല്ലുവിളിക്കുകയായി. പിന്നെ ധര്‍മാധര്‍മ ങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളും വാഗ്വാദങ്ങളും. ഒടുവില്‍ അധികാരക്കൊതിയരായ മനുഷ്യര്‍ മഹാദുരന്തം വിതയ്ക്കുന്ന യുദ്ധത്തിലേക്കു നീങ്ങി. സത്രീകളും കുലീനരും വിനയവാന്മാരും നിസ്സഹായതയോടെ ദുരന്തം ഇതള്‍ വിടരുന്നത് നോക്കിനിന്നു. അത് കലിയുടെ ഇരുണ്ട യുഗത്തിന്റെ ഉദയമാണ്. ഇതിഹാസങ്ങള്‍ തമസ്‌കരിച്ച നിശ്ശബ്ദ കഥാപാത്രങ്ങളെ വെളിച്ചത്തിലേക്കുയര്‍ത്തുന്ന ദുര്യോധന മഹാഭാരതം.