അന്ന്, അവൻ ചഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ തോക്കിന്റെ വായ് അമർത്തി. കാഞ്ചിയിൽ വിരൽ തൊടുവിച്ചു. പക്ഷെ തോക്കു കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ ചിരിച്ചു. \\\\\\\\\\\\\\\\\\\\\\\\\\\\\\\'മകനെ രക്തം മാത്രം കുടിക്കുന്ന പശുക്കളാണ് മതങ്ങളെല്ലാം\\\\\\\\\\\\\\\\\\\\\\\\\\\\\\\'- അദ്ദേഹം പറഞ്ഞു. \\\\\\\\\\\\\\\\\\\\\\\\\\\\\\\'ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അതു കുടിക്കാറുള്ളൂ. നീ ഒരു ദളിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും. അതല്ല ബ്രഹ്മിണയെ കഴിച്ചാൽ അത് നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ നാളെ നീ, കൂടലസംഗമദേവാ!\\\\\\\\\\\\\\\\\\\\\\\\\\\\\\\' സമകാലികാവസ്ഥകളെ പിടിച്ചുലക്കുന്ന കഥകൾ