ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണന്നും, ഹോട്ടല്‍ ജോലിക്കാരന്‍ തന്റെ അച്ഛനാണന്നും അവന്‍ സങ്കല്‍പ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാന്‍ ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങള്‍ ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികള്‍ക്കിടയിലൂടെ വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.