ജീവിതത്തിലെ വിപരീതങ്ങൾക്ക് നിറം പകരാനുള്ള ശ്രമത്തിൽ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി.ജെ.ജയിംസിന്റെ ആന്റിക്ലോക്ക്. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പ്രതികാരത്തിന്റെ ഉഗ്രതയും പ്രണയത്തിന്റെ തീവ്രതയും കാലാകാലങ്ങളിൽ മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന ശൈഥില്യവും കാവ്യാത്മകമായി ഈ നോവലിൽ ചിത്രീകരിക്കുന്നു.