ഒരു സ്ത്രീ എന്തൊക്കെ പഠിച്ചാലും അവള്‍ക്ക് എന്തൊക്കെ സിദ്ധികളുണ്ടായാലും ഇതൊന്നുമല്ലാത്തൊരു പുരുഷനേക്കാള്‍ എത്രയോ താഴെക്കിടയിലാണ് തന്റെ സ്ഥാനമെന്ന് ഇതിലെ പ്രധാന കഥാപാത്രം തിരിച്ചറിയുന്നു. സ്വന്തം പാതിവ്രത്യത്തെ ചോദ്യം ചെയ്യുകയും തന്നെ ബുര്‍ഖയിലും വീടുകളുടെ ചുമരുകള്‍ക്കിടയിലും തളച്ചിടുകയും ചെയ്യുന്ന യാഥാസ്ഥിതികത്വത്തിനെതിരെ അതിതീവ്രമായ ഒരു പ്രതികാരമാണ് അവള്‍ നിര്‍വഹിക്കുന്നത്. ശക്തമായ ഫെമിനിസ്റ്റ് നിലപാടുകള്‍ ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.