നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുളള ആലാഹയുടെ നമസ്‌കാരം ക്രിസ്‌തീയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു. കീഴാളജനവിഭാഗത്തിന്റെ പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീര്‍ന്ന പ്രാര്‍ഥനാനമസ്‌കാരം ആലാഹയുടെ പെണ്‍മക്കള്‍ വീണ്ടും ചൊല്ലുന്നു.മലയാളത്തില്‍ അത്യപൂര്‍വ്വമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുളള ഭാഷയും സ്വരവും കാഴ്‌ചകളും, നവീനമായൊരു ഇന്ദ്രിയാനുഭൂതി നല്‌കുന്നു.