ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രോതാക്കളെ ഉദ്ബുദ്ധരാക്കുന്ന പ്രസംഗശൈലിയുടെ ഉടമയായിരുന്നു നായനാര്‍. ഇത്തരം ഘട്ടങ്ങളിലെല്ലാം അദ്ദേഹം പറഞ്ഞ വാക്കുകളും അവതരിപ്പിച്ച കഥകളും ഉന്നയിച്ച ചോദ്യങ്ങളും എല്ലാംതന്നെ ശ്രോതാക്കളെ കൂട്ടച്ചിരിയില്‍ ആറാടിക്കുമായിരുന്നു. ചില പ്രത്യേകതരം ഫലിതങ്ങള്‍ നായനാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. നായനാര്‍ ഫലിതങ്ങള്‍ ഒരര്‍ത്ഥത്തില്‍ ജീവിതത്തെ ശുദ്ധീകരിക്കാന്‍ സഹായകമായ ഊര്‍ജ്ജസ്രോതസ്സുകളാണെന്ന്‍ ഞാന്‍ കരുതുന്നു.’ഐ.വി.ദാസ്