\'\'മനുഷ്യന്റെ സ്വാഭാവികമായ വാസന നാട്ടിന്‍പുറത്തു ജീവിക്കാനാണ്. നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്ന കുഞ്ഞബ്ദുള്ള നാഗരികതയില്‍ എത്തിച്ചേര്‍ന്നു. ശിശു താനറിയാതെയാണ് സാമൂഹ്യമനുഷ്യനായി വളരന്നതും നാഗരികനായി മാറുന്നതും. കുഞ്ഞബ്ദുള്ളയിലെ ശിശുവിനെ ഇന്നും നാട്ടിന്‍പുറത്തിന്റെ ഗന്ധം ചൂഴുന്നു. സാമൂഹ്യാവശ്യങ്ങളും ജന്മവാസനകളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ശീഘ്രസ്പന്ദനങ്ങള്‍ക്ക് തത്ഫലമായി ഈ കഥാകാരന്‍ വിധേയനാകുന്നു. ഉത്കൃഷ്ടമായ ഒരു കലാകാരന്റെ അന്തഃസത്ത എപ്പോഴും വിപരീതങ്ങളുടെ ദ്വന്ദം നിറഞ്ഞതായിരിക്കും\'\' -ധന്യതയോടെ ഹരിതത്തില്‍നിന്ന്.