മലയാളം അത്ര നന്നയി എഴുതാനറിയാത്ത അസാധാരണ ക്കരനായ സധാരക്കാരന്റെ പഴയൊരു നോട്ടു ബുക്കില്‍ കുറിച്ചുവച്ച ആത്മ ചരിത്ര കുറിപ്പുകളാണിവ. ആ കുറിപ്പുകള്‍ ആത്മകഥയഅയി ചുരുങ്ങിപ്പോകാതെ നമ്മുടെ സമൂഹത്തിന്റെയും ചരിത്രത്തിന്റെയും വിവരണവും വിമര്‍ശനവുമായി മാറി, കല്ലന്‍ പൊക്കുടന്‍ എന്ന പച്ചമനുഷ്യന്‍ മുഴിഞ്ഞ നോട്ടുപുസ്തകത്തില്‍ അലങ്കാരശൂന്യമായ മൊഴിയില്‍ കുറിച്ചുവച്ചത് അകൃത്രിമമായ പരിസ്ഥിതി ദര്‍ശനമായിരുന്നു പ്രകൃതിയോടുള്ള സ്നേഹത്തിന് കണ്ടലുകൊണ്ട് അടയാളം വെച്ച പൊകൂടന്‍ കഥയും ജീവിതവും ഉയര്‍ന്ന പ്രതിരോധ മൂല്യം ഉള്‍ക്കൊള്ളുന്നു